വാഷിംഗ്ടൺ : കൊറോണ രോഗികൾക്കെതിരെകിം ജോങ്ങ് ഉൻ ഷൂട്ട് ടു കിൽ ഓർഡർ പുറപ്പെടുവിച്ചിട്ടുള്ളതിനാലാണ് ഉത്തര കൊറിയയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതെന്ന് യുഎസ് സൈനികത്തലവൻ.യു.എസ് ഫോഴ്സസ് കൊറിയ (യുഎസ്എഫ്കെ) കമാൻഡർ റോബർട്ട് അബ്രാംസാണ് വാഷിംഗ്‌ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ചൈനയിൽ നിന്നും ഉത്തര കൊറിയയിലേക്ക് കോവിഡ് വ്യാപിക്കാതിരിക്കാൻ രാജ്യം ചൈനയുമായുള്ള അതിർത്തി ജനുവരി മുതൽ അടച്ചിട്ടിരിക്കുകയാണ്.മാത്രമല്ല, ചൈനീസ് അതിർത്തിയുടെ രണ്ടു കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ ബഫർ സോണായി പ്രഖ്യാപിച്ചിട്ടുമുണ്ട്.നോർത്ത് കൊറിയൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സിനാണ് രാജ്യം ഷൂട്ട് ടു കിൽ ഓർഡർ നൽകിയിരിക്കുന്നതെന്ന് റോബർട്ട് അബ്രാംസ് വ്യക്തമാക്കി.









