ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും ഉന്നതതല യോഗത്തില്‍ പങ്കെടുക്കും.
അതേസമയം കോര്‍ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ നേരത്തെ ഇന്ത്യയും ചൈനയും അഞ്ചിന ധാരണ പ്രഖ്യാപിച്ചിരുന്നു. സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. മോസ്ക്കോവില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ നിര്‍ണ്ണായക ചര്‍ച്ചക്ക് ശേഷമാണ് ധാരണ പ്രഖ്യാപിച്ചത്.
Discussion about this post