കണ്ണൂർ: എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയായ സലാഹുദ്ദീന് സ്വർഗത്തിൽ പടച്ചവൻ 72 ഹൂറികളെ നൽകുമെന്ന് എസ് ഡി പി ഐ നേതാവ് അഫ്സൽ ഖാസിമി. സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതക മരണം മഹനീയമാണെന്നും ഖാസിമി പറഞ്ഞു. നാളെ സലാഹുദ്ദീന്റെ ഭാര്യ 72 ഹൂറിമാരുടെ റാണിയായി സ്വർഗ്ഗത്തിൽ എത്തുമെന്നും ഖാസിമി പറയുന്നു വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
കണ്ണൂർ കണ്ണവത്തെ എബിവിപി പ്രവർത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന എസ് ഡി പി ഐ പ്രവർത്തകൻ സെയ്ദ് മുഹമ്മദ് സലാഹുദ്ദീൻ സെപ്റ്റംബർ എട്ടിന് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചിരുന്നു. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
മരണത്തെയും കൊലപാതകത്തെയും ന്യായീകരിച്ച് യുവാക്കൾക്കിടയിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന എസ് ഡി പി ഐ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനെതിരെ നിരവധി മുസ്ലീം സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post