Friday, November 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘തുർക്കി ആദ്യം സ്വയം നന്നാവുക, എന്നിട്ട് മതി ഉപദേശം! പാകിസ്ഥാൻ തീവ്രവാദികൾക്ക് പെൻഷൻ അനുവദിക്കുന്ന നാണം കെട്ട രാജ്യം‘; യു എന്നിൽ ആഞ്ഞടിച്ച് ഇന്ത്യ

by Brave India Desk
Sep 16, 2020, 08:12 am IST
in India
Share on FacebookTweetWhatsAppTelegram

ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയിൽ തുർക്കിക്കും പാകിസ്ഥാനുമെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കൈ കടത്തരുതെന്ന് ഇരു രാജ്യങ്ങൾക്കും ഇന്ത്യ ശക്തമായ ഭാഷയിൽ താക്കീത് നൽകി.

ജമ്മു കശ്മീർ വിഷയത്തിലെ തുർക്കിയുടെ അഭിപ്രായ പ്രകടനങ്ങൾക്കാണ് ഇന്ത്യ ആദ്യം മറുപടി പറഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ നോക്കാൻ ഇന്ത്യക്ക് നന്നായി അറിയാം. അവിടെ തുർക്കിയുടെ ഉപദേശം ആവശ്യമില്ല. ജനാധിപത്യം എന്താണെന്നും അത്തരം ആശയങ്ങളുടെ അർത്ഥം എന്താണെന്നും തുർക്കി ആദ്യം പഠിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

Stories you may like

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

പാകിസ്ഥാനെതിരെയും ഇന്ത്യ ശക്തമായ പ്രതികരണമാണ് നടത്തിയത്. സ്വയം സൃഷ്ടിക്കുന്ന അനർത്ഥങ്ങൾക്ക് ഇന്ത്യയെ പഴിക്കുന്നത് പാകിസ്ഥാന്റെ സ്ഥിരം പരിപാടിയാണ്. ഭാഷാ ന്യൂനപക്ഷങ്ങളെയും മത ന്യൂനപക്ഷങ്ങളെയും നരകിക്കാൻ വിട്ടിട്ടാണ് പാകിസ്ഥാൻ മനുഷ്യാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ആഗോള തീവ്രവാദത്തിന്റെ വിളനിലമാണ് പാകിസ്ഥാൻ. ഐക്യരാഷ്ട്ര സഭ ഭീകരന്മാരായി പ്രഖ്യാപിച്ചവർക്ക് പെൻഷൻ അനുവദിക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഇല്ല. കശ്മീരിൽ ഭീകരവാദം പരിപോഷിപ്പിക്കുന്ന മതനേതാക്കൾക്ക് അനുമോദനം ചൊരിയുന്ന ഒരു പ്രധാനമന്ത്രിയാണ് അവർക്കുള്ളതെന്നും ഇന്ത്യൻ പ്രതിനിധി പവൻ ബാധെ പരിഹസിച്ചു.

പാക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും ഖൈബർ പഷ്തൂണിലും പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ യു എന്നിൽ ചൂണ്ടിക്കാട്ടി. മേഖലകളിലെ സ്വതന്ത്ര ശബ്ദങ്ങളെ പാകിസ്ഥാൻ അടിച്ചമർത്തുകയാണ്. ജമ്മു കശ്മീരിലും ലഡാക്കിലും പാകിസ്ഥാൻ അശാന്തി വിതയ്ക്കാൻ ശ്രമിക്കുകയാണ്.

പാകിസ്ഥാനിൽ ഹിന്ദു, ക്രിസ്ത്യൻ, സിഖ് പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. തട്ടിക്കൊണ്ട് പോകലുകളും നിർബ്ബന്ധിത മത പരിവർത്തനങ്ങളും ശൈശവ വിവാഹങ്ങളും അവിടെ ആഘോഷിക്കപ്പെടുകയാണ്. സിന്ധിലും സ്ഥിതി ദയനീയമാണ്. ദിനം പ്രതി കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന നിസ്സഹായരുടെ രോദനങ്ങളാണ് അവിടെ ഉയരുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

മാദ്ധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും സ്വതന്ത്ര ചിന്തകന്മാരും ചോദിക്കാനും പറയാനും ആരുമില്ലാതെ കൊല്ലപ്പെടുന്ന പാകിസ്ഥാന് വേണ്ടി വാദിക്കുന്നത്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മക്ക് ഭൂഷണമല്ലെനും ഓ ഐ സിയോട് ഐക്യരാഷ്ട മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ വ്യക്തമാക്കി.

Tags: pakistanunhrcOICturkey
Share166TweetSendShare

Latest stories from this section

വിജയത്തേരിലേറി മോദിയുടെ ഹനുമാൻ ; പാടലീപുത്രത്തിൽ തരംഗമായി യുവനേതാവ്

വിജയത്തേരിലേറി മോദിയുടെ ഹനുമാൻ ; പാടലീപുത്രത്തിൽ തരംഗമായി യുവനേതാവ്

അമിത് ഷാ പോലും പ്രവചിച്ചിരുന്നത് 160+ സീറ്റുകൾ ; എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി കരുത്തായത് സ്ത്രീ വോട്ടർമാർ

അമിത് ഷാ പോലും പ്രവചിച്ചിരുന്നത് 160+ സീറ്റുകൾ ; എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി കരുത്തായത് സ്ത്രീ വോട്ടർമാർ

ഇവിഎമ്മിന് ഇനി വിശ്രമിക്കാം, ഇത്തവണ പഴി എസ്ഐആറിന് ; ജയിച്ചത് എൻഡിഎ അല്ല എസ്ഐആർ ആണെന്ന് കോൺഗ്രസ്

ഇവിഎമ്മിന് ഇനി വിശ്രമിക്കാം, ഇത്തവണ പഴി എസ്ഐആറിന് ; ജയിച്ചത് എൻഡിഎ അല്ല എസ്ഐആർ ആണെന്ന് കോൺഗ്രസ്

ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം; ദേവയാനി റാണയുടെ വിജയം 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം; ദേവയാനി റാണയുടെ വിജയം 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

Discussion about this post

Latest News

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

വിജയത്തേരിലേറി മോദിയുടെ ഹനുമാൻ ; പാടലീപുത്രത്തിൽ തരംഗമായി യുവനേതാവ്

വിജയത്തേരിലേറി മോദിയുടെ ഹനുമാൻ ; പാടലീപുത്രത്തിൽ തരംഗമായി യുവനേതാവ്

അമിത് ഷാ പോലും പ്രവചിച്ചിരുന്നത് 160+ സീറ്റുകൾ ; എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി കരുത്തായത് സ്ത്രീ വോട്ടർമാർ

അമിത് ഷാ പോലും പ്രവചിച്ചിരുന്നത് 160+ സീറ്റുകൾ ; എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടി കരുത്തായത് സ്ത്രീ വോട്ടർമാർ

ഇവിഎമ്മിന് ഇനി വിശ്രമിക്കാം, ഇത്തവണ പഴി എസ്ഐആറിന് ; ജയിച്ചത് എൻഡിഎ അല്ല എസ്ഐആർ ആണെന്ന് കോൺഗ്രസ്

ഇവിഎമ്മിന് ഇനി വിശ്രമിക്കാം, ഇത്തവണ പഴി എസ്ഐആറിന് ; ജയിച്ചത് എൻഡിഎ അല്ല എസ്ഐആർ ആണെന്ന് കോൺഗ്രസ്

ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം; ദേവയാനി റാണയുടെ വിജയം 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

ജമ്മുകശ്മീർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം; ദേവയാനി റാണയുടെ വിജയം 24,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies