എന്‍.ഐ.എ ചോദ്യം ചെയ്യലിന് ഹാജരായ മന്ത്രി കെ.ടി ജലീലിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാം മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും സഹായിച്ചാലോ എന്നാണ് വി.ടി ബല്‍റാമിന്റെ പോസ്റ്റ്.
‘സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ?’, എന്റെ വക 25 എന്ന ഹാഷ്ടാഗുമായി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുന്‍ എംഎല്‍എയുടെ കാറിലാണ്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്.
https://www.facebook.com/vtbalram/posts/10157980838004139
Discussion about this post