പാലക്കാട് : മന്ത്രി കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിടി ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിനിടെ മറുവശത്തുകൂടി കളക്ടറേറ്റിന് അകത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പോലീസ് ലാത്തിച്ചാർജിൽ വിടി ബൽറാമിന് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.
ജലീലിന്റെ രാജിയാവശ്യപ്പെട്ട് ആറാം ദിവസമാണ് പ്രതിപക്ഷ പാർട്ടികൾ സമരം നടത്തുന്നത്. കൊച്ചി, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രതിഷേധ മാർച്ചിനിടയിലുണ്ടായ സംഘർഷത്തിൽ നിരവധി പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post