മന്ത്രി കെ.ടി.ജലീലിന്റെ രാജി വേണ്ടെന്ന നിലപാടിലുറച്ച് സിപിഎമ്മും ഇടതുമുന്നണിയും. ജലീലിനെ പൂര്‍ണവിശ്വാസമാണെന്നാണ് മന്ത്രി എ.കെ.ബാലന്റെ അഭിപ്രായം.
എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവേണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും വ്യക്തമാക്കി. രാജിയാവശ്യം സിപിഐയും തള്ളി.
കേസില്‍ ഒന്നാം പ്രതിയായി വി.മുരളീധരനാണ് വരേണ്ടതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു.
നേതാക്കള്‍ പരസ്യമായി ജലീലിന് പ്രതിരോധം തീര്‍ത്തെങ്കിലും അടുത്തയാഴ്ച ചേരുന്ന സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ പ്രശ്നം ചര്‍ച്ച ചെയ്യും.
Discussion about this post