ഡല്‍ഹി : ജൈന മതവിശ്വാസികള്‍ പിന്തുടരുന്ന സന്താര (സുല്ലേഖന) എന്ന ആചാരം നിയമവിരുദ്ധമെന്ന രാജസ്ഥാന് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ക്രമിനല്‍ കുറ്റം, ആത്മഹത്യയുടെ വഴി തുടങ്ങിയ കാരണങ്ങളാലാണ് രാജസ്ഥാന് ഹൈക്കോടതി സന്താരയെ നിയമവിരുദ്ധമെന്നു ഉത്തരവിടാന്‍ കണ്ടെത്തിയത്. ഇതിന്റെ സാധുത കണ്ടെത്താമെന്ന് സ്റ്റേ ഉത്തരവിലൂടെ സുപ്രീംകോടതി അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തിനും രാജസ്ഥാന് സര്‍ക്കാരിനും നോട്ടീസ് അയയ്ക്കാനും കോടതി ആവശ്യപ്പെട്ടു.
ആഹാരം ഉപേക്ഷിച്ചു സ്വയം മരണം വരിക്കുന്ന ജൈന ആചാരമാണ് സന്താര. സ്ഥനക്വാസി വിഭാഗക്കാരായ ജൈനമതസ്ഥരുടെ ഇടയില്‍ പ്രചാരത്തിലുള്ള ‘സന്താര’ അനുഷ്ഠിച്ച് ഓരോ വര്‍ഷവും 200 ആളുകളെങ്കിലും ജീവന് വെടിയുന്നുണ്ട്. ഗുജറാത്ത്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ആചാരത്തിന്റെ മറവില്‍ നിര്‍ബന്ധിത മരണങ്ങള് ഏറുന്നതു പരിഗണിച്ചാണ് ഹൈക്കോടതി ഇതു നിരോധിച്ചത്. നിരോധനത്തെ ഒരുവിഭാഗം വിശ്വാസികള്‍ അംഗീകരിക്കുന്നില്ല.
Discussion about this post