തിരുവനന്തപുരം: എറണാകുളത്തു നിന്നും അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്ന് കേരള പൊലീസ് എല്ലാ സഹായവും നല്‍കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പിടിയിലായവരെ കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് ആരംഭിച്ചതായാണ് വിവരം. പിടിയിലായ മൂന്നു പേര് കേരളത്തില്‍ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തിയ ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്. മുര്‍ഷിദ് ഹസന്, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന് എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന.
രാജ്യവ്യാപകമായി നടത്തിയ അല്‍ഖ്വയിദ വേട്ടയുടെ ഭാഗമായി കേരളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു ബംഗാള്‍ സ്വദേശികളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
Discussion about this post