കൊവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള തന്റെ ആശങ്കളും അദ്ദേഹം പങ്കുവച്ചു. അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.
കൊവിഡിന് വാക്സിന് നിര്‍മിക്കുന്നത് പോലെ ഇതിനെ പ്രതിരോധിക്കുന്നത് എളുപ്പാമാകില്ലെന്നും ബില്‍ ഗേറ്റ്സ് ഓര്‍മ്മപ്പെടുത്തി. “കൊവിഡ് നിങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് അവസാനിപ്പിക്കാന്‍ കഴിയും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകര്‍ച്ചവ്യാധി സമയത്ത് കണ്ടതിനേക്കാള്‍ വലുതായിരിക്കും.” ബില്‍ ഗേറ്റ്സ് പറഞ്ഞു.
2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കൊവിഡിനെ പോലെ മാരകമാകും. 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് വ്യക്തമാക്കി.
Discussion about this post