ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ വിസ നിഷേധിച്ച് പാകിസ്ഥാൻ. ഇന്ത്യൻ നയതന്ത്രജ്ഞനായ ജയന്ത് ഖോബ്രഗഡെയുടെ വിസ നിഷേധിച്ച നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന് തീർച്ചയാണ്.പാകിസ്ഥാനിലെ ഇന്ത്യൻ അംബാസഡർ സ്ഥലത്തില്ലാത്തിനാൽ രാജ്യത്തെ നയതന്ത്രദൗത്യത്തിന്റെ തലവനായി ചുമതലയേൽക്കാൻ ജയന്തിന് പാകിസ്ഥാനിൽ എത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇമ്രാൻഖാൻ സർക്കാർ ഇന്ത്യൻ നയതന്ത്രപ്രതിനിധിയുടെ വിസ നിഷേധിച്ചത്.
ഈ വർഷം ജൂണിലാണ് ജയന്ത് ഖോബ്രഗഡെയെ പാകിസ്ഥാന്റെ ഇന്ത്യൻ സ്ഥാനപതി സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ ഇസ്ലാമാബാദിലേക്കയക്കണമെന്ന തീരുമാനമെടുക്കുന്നത്.ആ മാസം തന്നെ, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ പകുതിയായി കുറയ്ക്കുകയും ചെയ്തിരുന്നു.കാശ്മീരിനെതിരെയുള്ള അന്താരാഷ്ട്ര പ്രചരണ യുദ്ധം പരാജയപ്പെട്ടതിൽ അസ്വസ്ഥരായിരുന്ന പാക് സർക്കാർ, ഇതിനെതിരെയെല്ലാമുള്ള പ്രതികാര നടപടിയായിട്ടാണ് ജയന്തിന്റെ വിസ നിഷേധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ നയതന്ത്രപ്രതിനിധികളെ നിയമിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പാകിസ്ഥാനല്ലെന്നും, ഇതിനെതിരെ രാജ്യം അതേനാണയത്തിൽ തന്നെ തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post