ആസിഫാബാദ്: തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വകവരുത്തി.
ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു ഏറ്റുമുട്ടൽ. സംഘത്തിൽ ഏഴോളം പേരുണ്ടായിരുന്നു. ഇവർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു ദൗത്യസേന. സേനക്ക് മുന്നിൽ അകപ്പെട്ട ഭീകരന്മാരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടുകയായിരുന്നു. ആവശ്യം നിരാകരിച്ച കമ്മ്യൂണിസ്റ്റ് ഭീകരർ ദൗത്യസേനക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയായിരുന്നു.
തുടർന്ന് നാല് ഭാഗത്തായി ചിതറിയ സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സാധന സാമഗ്രികളും പിടികൂടി. ഛത്തീസ്ഗഢിലെ ബിജാപൂർ സ്വദേശി തുക്കാലുവാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. അടുത്തയാളുടെ വിവരം അന്വേഷിച്ചു വരികയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ദൗത്യ സംഘാംഗങ്ങൾക്ക് ആർക്കും തന്നെ പരിക്കേറ്റിട്ടില്ലെന്നും പൊലീസ് കമ്മീഷണർ വി സത്യനാരയണ അറിയിച്ചു.
Discussion about this post