ഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് എൺപത് ശതമാനം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 93,356 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗമുക്തി നിരക്ക് 90000 പിന്നിടുന്നത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 44 ലക്ഷം കടന്നു.
മെയ് മാസത്തിൽ 27.52 ശതമാനമായിരുന്നു രോഗമുക്തി നിരക്ക്. ജൂലൈയിൽ അത് 63.02 ശതമാനമായും സെപ്റ്റംബർ 21ന് എൺപത് ശതമാനവുമായി ഉയരുകയായിരുന്നു.
ദേശീയ ശരാശരിയേക്കൾ ഉയർന്ന രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളാണ് ബിഹാർ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, തെലങ്കാന, ആസാം, ഒഡിഷ, ആൻഡമാൻ, ദാമൻ ദിയു എന്നിവ. ഇവയിൽ ചിലത് കേന്ദ്രഭരണ പ്രദേശങ്ങളാണ്.
ആകെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ഇന്ത്യയാണ് ലോകത്ത് ഒന്നാമത്. ലോകത്തിലെ കൊവിഡ് രോഗമുക്തരിൽ 19 ശതമാനവും ഇന്ത്യക്കാരാണ്.
Discussion about this post