കഠ്മണ്ഡു: പുതിയ അധ്യയന വര്‍ഷത്തിലെ പാഠപുസ്തകങ്ങളില്‍ ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പുതിയ ഭൂപടം അച്ചടിച്ചെന്ന് വീരവാദം മുഴക്കിയ നേപ്പാള്‍ ഒടുവില്‍ ഇന്ത്യയുടെ വിരട്ടലില്‍ ഭയന്ന് പുസ്തക വിതരണം നിര്‍ത്തിവച്ചു.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിമ്പിയാധുര, ലിപുലേഖ് എന്നീ പ്രദേശങ്ങള്‍ ആണ് നേപ്പാള്‍ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു അതിന് പിന്നാലെയാണ് പാഠപുസ്തകത്തിലും നേപ്പാള്‍ ഇത് അച്ചടിച്ചത്.
മോദി സര്‍ക്കാരിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ പുസ്തക വിതരണം നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
Discussion about this post