ബീജിങ് :ഏതെങ്കിലും രാജ്യവുമായി ശീതയുദ്ധത്തിനോ സൈനികമായി ഏറ്റുമുട്ടാനോ ചൈനയ്ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും ഷീ ജിന്‍ പിങ് പറയുന്നു.ചൈന ഒരിക്കലും ആധിപത്യമോ, അതിര്‍ത്തി വിപുലീകരണമോ, സ്വാധീന മേഖലകളോ തേടില്ലെന്നും ഷീ ജിന്‍ പിങ് വ്യക്തമാക്കി.
യുഎന്‍ പൊതുസഭയുടെ 75ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും സമവായത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ചൈന തുടരുന്നത്.
കൊറോണ വ്യാപനത്തിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ ചൈനീസ് നേതൃത്വത്തെ കുറ്റപ്പെടുത്തുകയാണ്. ഇക്കാര്യത്തിനോടും ചൈനീസ് പ്രസിഡണ്ട് പ്രതികരണം അറിയിച്ചു.
ഇന്ത്യയുമായും, നേപ്പാളുമായി ശക്തമായ സംഘര്ഷം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡണ്ട് യു.എന് പൊതുസഭയിലെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്.











