ഡല്‍ഹി: പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുദര്ശന് ടിവിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍. സുദര്ശന് ടിവിയില്‍ സംപ്രേഷണം ചെയ്ത യുപിഎസ്സി ജിഹാദ് എന്ന പരിപാടി പ്രഥമദൃഷ്ട്യാ ചട്ടങ്ങള്‍ ലംഘിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
ഈ മാസം 28ന് മുന്‍പായി സുദര്ശന് ടിവി വിദശീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പരിപാടിയില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ഒരു സമുദായത്തിനെതിരെ പ്രകോപനപരമായ പരാമര്ശങ്ങളുള്ളതെന്നു വിലയിരുത്തി കോടതി സംപ്രേഷണം നേരത്തേ തടഞ്ഞിരുന്നു.
Discussion about this post