മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 59 വയസായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഡീന്‍ ജോണ്‍സ് ഇന്ത്യയിലുണ്ടായിരുന്നു. മുംബൈയിലെ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.
മിസ്റ്റര്‍ ഡീന്‍ മെര്വിന് ജോണ്‍സ് എ.എം അന്തരിച്ച വാര്‍ത്ത ഞങ്ങള്‍ വളരെ സങ്കടത്തോടെയാണ് പങ്കിടുന്നത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന് മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞങ്ങള്‍ അനുശോചനം അറിയിക്കുകയും ഈ പ്രയാസകരമായ സമയത്ത് അവരെ പിന്തുണയ്ക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു. ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഐപിഎല്‍ 2020 ന്റെ ആതിഥേയ പ്രക്ഷേപകരായ സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യ പ്രസ്താവനയില്‍ ജോണ്‍സിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു.
ദക്ഷിണേഷ്യയിലുടനീളമുള്ള ക്രിക്കറ്റ് വികസനവുമായി ബന്ധപ്പെടുന്ന ഗെയിമിന്റെ മികച്ച അംബാസഡര്‍മാരില്‍ ഒരാളായിരുന്നു ഡീന്‍ ജോണ്‍സ്.
Discussion about this post