ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് എംഎൽഎ കൊവിഡ് ബാധിച്ച് അന്തരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്.
കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഈ മാസം ഒന്നിനാണ് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.
Discussion about this post