മൂന്നു കാർഷിക ബില്ലുകളിലും ഒപ്പു വെച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. കാർഷികവിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020, വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമ ഭേദഗതി ബില്ല് 2020 എന്നീ മൂന്നു ബില്ലുകളാണ് രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമമായിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങങ്ങൾ വകവെയ്ക്കാതെയാണ് ബില്ലുകൾ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചത്.
കാർഷിക വിളകൾക്ക് മികച്ച വില ഉറപ്പാക്കുമെന്ന് മാത്രമല്ല കർഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കുന്നവയാണ് പുതിയ ബില്ലുകളെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് സെപ്റ്റംബർ 20 നാണ് കാർഷിക ബില്ല് രാജ്യസഭയിൽ പാസാക്കിയത്. കാർഷിക വിളകൾ വിൽക്കാനുള്ള ചന്തകൾക്കു പുറമെ, നിലവിലുള്ള സംവിധാനത്തിനു ഭീഷണിയില്ലാതെ തന്നെ വിളകൾ വിൽക്കാൻ സ്വാതന്ത്ര്യം നൽകുന്ന കാർഷിക ബില്ലുകൾ 86 ശതമാനത്തോളം ചെറുകിട കർഷകർക്ക് സഹായകമാവുമെന്ന് തീർച്ചയാണ്.
Discussion about this post