പരമ്പര ഇന്ത്യ സ്വന്തമാക്കി
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കയില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്
കൊളംബോ:കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് എതിരെ ഇന്ത്യക്ക് ചരിത്ര വിജയം. റണ്‍സിന് ആതിഥേയരെ 117 റണ്സിന്തോല്പിച്ചാണ് ഇന്ത്യ മൂന്നാം ടെസ്റ്റും, പരമ്പരയും സ്വന്തം പേരിലാക്കിയത്. 386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 268 റണ്‍സിന് പുറത്തായി.
കളിയുടെ അഞ്ചാം ദിവസം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 27 റണ്‍സെടുത്ത ഡിസില്‍വയെ പുറത്താക്കി ഉമേഷ് യാദവാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രു നല്‍കിയത്. 110 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസ് ഇന്ത്യന്‍ വിജയം തടയാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഇഷാന്ത് ശര്‍മ്മ ആ പ്രതീക്ഷ തല്ലികെടുത്തി. ഇഷാന്ത് ശര്‍മ്മ മൂന്ന് വിക്കറ്റെടുത്തു.
22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ശ്രീലങ്കയില്‍ ഒരു പരമ്പര സ്വന്തമാക്കുന്നത്
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 274 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു 58 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ആര് അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്ക്കോറര്‍
മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് മൂന്ന് റണ്ണെടുത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ഉപുല്‍ തരംഗയും ദിമുത് കരുണരത്നെയും അക്കൗണ്ട് തുറക്കാതെ മടങ്ങി. തരംഗയെ ഇഷാന്തും കരുണരത്നെയെ ഉമേശ് യാദവുമാണ് മടക്കിയത്. സ്കോര്‍: ഇന്ത്യ 312, 274 ശ്രീലങ്ക: 201, 268
ഈ കളി ജയിച്ചതോടെ ഇന്ത്യ പരമ്പര നേടി. നേരത്തെ രണ്ട് വീതം കളികള്‍ ജയിച്ച് ഇരു ടീമുകളും തുല്യനിലയിലായിരുന്നു.
Discussion about this post