തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ച് വീഡിയോ നിര്‍മ്മിച്ചതിനാണ് പരാതി. ഇയാള്‍ക്കെതിരെ സൈനിക സംഘടനയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സൈനീകരെ സ്ത്രീലമ്പടന്മാരും ബലാല്‍ത്സംഗികളുമായി ചിത്രീകരിച്ചുകൊണ്ടാണ് വിജയ് പി നായര്‍ വീഡിയോ നിര്‍മ്മിച്ചതെന്നാണ് പരാതി. വിജയ് പി നായരുടെ യൂട്യൂബ് ചാനലിനെതിരായ രണ്ടാമത്തെ പരാതിയാണിത്.
അതേസമയം, സ്ത്രീകളെ അപമാനിച്ചുകൊണ്ട് വീഡിയോ നിര്‍മ്മിച്ച കേസില്‍ വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമര്‍ശമുള്ള വീഡിയോയും പോലീസ് നീക്കം ചെയ്തു. കേസ് സൈബര്‍ പൊലീസിന് കൈമാറി. കേരള പൊലീസ് ആക്റ്റിലെ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്റ്റ് 67, 67എ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post