ന്യൂഡൽഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്നും അദ്ദേഹമിപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിനെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഉഷയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും, മുൻകരുതലിന്റെ ഭാഗമായി അവർ സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. മുമ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗടി കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതിയാണ് മരണപ്പെട്ടത്.
Aa
Discussion about this post