Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

അതിർത്തിയിൽ ചൈനീസ് സൈന്യത്തെ ഉറക്കം കെടുത്തുന്ന ഇന്ത്യയുടെ ‘നിർഭയ്’ ഇതാണ്

by Brave India Desk
Sep 30, 2020, 12:28 pm IST
in India, Technology
Share on FacebookTweetWhatsAppTelegram

ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ച് ഇരുരാജ്യങ്ങളും. തന്ത്രപ്രധാന പ്രദേശങ്ങളിലെല്ലാം ഇന്ത്യ മിസൈലുകളും പോര്‍വിമാനങ്ങളും വിന്യസിച്ചു. ഇതിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ തന്നെ സ്വന്തം നിർഭയ് ക്രൂസ് മിസൈലാണ്. സബ്സോണിക് മിസൈൽ നിർഭയ് ചൈനീസ് സൈന്യത്തെ ഭീതിപ്പെടുത്തുന്നതാണ്.

1,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാവുന്ന ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈലാണ് നിർഭയ്. നിർഭയ് എല്ലാ കാലാവസ്ഥയിലും തൊടുക്കാവുന്ന മിസൈലാണ്. ഇതിന്റെ പരിധി ചൈനയ്ക്ക് ഭീഷണിയാണ്. കാരണം ടിബറ്റ് വരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താൻ നിർഭയ് ക്രൂസ് മിസൈലിന് സാധിക്കും.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത നിർഭയ് 2013 ന് ശേഷം പരീക്ഷണത്തിലാണ്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച അണ്വായുധ വാഹക ശേഷിയുള്ള ദീർഘദൂര സബ്‌സോണിക് മിസൈൽ ‘നിർഭയ്’ന്റെ പരീക്ഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. നിരവധി തവണ പരീക്ഷണങ്ങൾ പരാജയപ്പെട്ട ക്രൂസ് മിസൈലാണ് നിർഭയ് എന്നുതും ശ്രദ്ധേയമാണ്. 300 കിലോഗ്രാം ഭാരമുള്ള പോർമുന 1000 കിലോമീറ്റർ ദൂരത്തിലെത്തിക്കാൻ ശേഷിയുള്ള മിസൈലാണിത്. നിരവധി പ്ലാറ്റ്ഫോമുകളിൽ നിന്നു ഉപയോഗിക്കാൻ കഴിയുന്ന നിർഭയ് ഏതു കാലാവസ്ഥയിലും പ്രയോഗിക്കാം.

ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നി, പൃഥ്വി, ധനുഷ് തുടങ്ങിയവയും ഇന്ത്യയിൽ വികസിപ്പിച്ചവ തന്നെയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലെ, തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. വൻ സൈനിക വ്യൂഹങ്ങൾ, നഗരങ്ങൾ പോലെ സ്ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ് ഇവ ലക്ഷ്യമിടുന്നത്.

ദൂരപരിധി– ആയിരം കിലോമീറ്റർ. പറക്കുന്ന ഉയരം– കഷ്‌ടിച്ച് മരങ്ങൾക്ക് മുകളിലൂടെ. വേഗം– ശബ്‌ദത്തേക്കാൾ കുറവ്, ഒരു സാധാരണയാത്രാവിമാനത്തേക്കാൾ അൽപം കൂടി. പോർവിമാനത്തിന്റെ വേഗം പോലുമില്ല. നിർഭയ് ക്രൂസ് മിസൈലിന്റെ വിശേഷങ്ങൾ കേട്ടാൽ ആർക്കും മതിപ്പ് തോന്നില്ല. പ്രത്യേകിച്ച് ഇന്ത്യൻ ശാസ്‌ത്രജ്‌ഞന്മാർ തന്നെ വികസിപ്പിച്ചു സൈന്യങ്ങൾക്കു നൽകിയ മറ്റ് ചില മിസൈലുകളുമായി തട്ടിച്ചു നോക്കുമ്പോൾ. മൂവായിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-3, 4 എന്നീ പതിപ്പുകൾ, പരീക്ഷണത്തിലിരിക്കുന്ന 5,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി-5, ശബ്‌ദത്തേക്കാൾ വേഗത്തിൽ പറക്കുന്ന ലോകത്തെ ഏക ക്രൂസ് മിസൈലായ ബ്രഹ്‌മോസ് എന്നിവ കൈവശമുള്ള ഇന്ത്യ എന്തിന് ഇങ്ങനെയൊരു മിസൈൽ വികസിപ്പിക്കുന്നു എന്ന ചോദ്യവും ഉയരാം.

എന്നാൽ നിർഭയ് ചില്ലറക്കാരനല്ല. ഈ മിസൈലിന്റെ വികസനത്തോടെ ഇന്ത്യ മിസൈൽ സുരക്ഷാരംഗത്തു പുതിയൊരു കുതിപ്പിനു തയാറെടുക്കുകയാണ്. ഇന്ത്യ നൂറു ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ക്രൂസ് മിസൈലാണു നിർഭയ്. അഗ്നിയുടെ വിവിധ പതിപ്പുകൾ, പൃഥ്വി, ധനുഷ് തുടങ്ങിയവയെല്ലാം നൂറു ശതമാനം ഇന്ത്യയിൽ വികസിപ്പിച്ചവയാണ്. പക്ഷേ, അവയെല്ലാം ബാലിസ്‌റ്റിക് മിസൈലുകളാണ്. ഞാണിൽ നിന്നു പോയ അസ്‌ത്രം പോലയാണവ – തൊടുത്തുവിട്ടാൽ അവയുടെ മേൽ യാതൊരു നിയന്ത്രണവുമില്ല. അതിനാൽ അഗ്നിപോലുള്ള ബാലിസ്‌റ്റിക് മിസൈൽ ലക്ഷ്യമിടുന്നത് പ്രധാനമായും സ്‌ഥാനചലനം സംഭവിക്കാത്ത ലക്ഷ്യങ്ങളെയാണ്. വൻ സൈനികവ്യൂഹങ്ങൾ, നഗരങ്ങൾ, വ്യവസായ മേഖലകൾ… അങ്ങനെ എന്തുമാകാം. യുദ്ധത്തിന്റെ അവസാനഘട്ടത്തിലേ ഇങ്ങനെയുള്ളവ ലക്ഷ്യമിടുകയുള്ളൂ.

അൽപംകൂടി ദൂരപരിധി കുറഞ്ഞ പൃഥ്വിയുടെ ക്ലാസിലുള്ള ബാലിസ്‌റ്റിക് മിസൈലുകൾ യഥാർഥ സൈനിക മിസൈലുകളാണ്. യുദ്ധഭൂമിയിൽ ശത്രുവിന്റെ ടാങ്ക് വ്യൂഹങ്ങൾ, പാലങ്ങൾ, റയിൽവേ ഹബ് തുടങ്ങിയവ തകർക്കാനാണ് ഇവ ഉപയോഗിക്കുക. പൃഥ്വിയും ബാലിസ്‌റ്റിക് മിസൈൽ ആയതിനാൽ തൊടുത്തുവിട്ടാൽ പിന്നെ നിയന്ത്രണം സാധ്യമല്ല.

ഇവയിൽ നിന്നു വ്യത്യസ്‌തമാണു ക്രൂസ് മിസൈൽ. വിമാനം പോലെയാണ് അവ പറക്കുന്നത്. അവയുടെ കംപ്യൂട്ടർ തലച്ചോറുപയോഗിച്ച് ഭൂമിയുടെ കിടപ്പ് പരിശോധിച്ച് അതുമായി തട്ടിച്ചുനോക്കിക്കൊണ്ടോ, അല്ലെങ്കിൽ നേരത്തെ പ്രോഗ്രാം ചെയ്‌ത മാർഗത്തിലൂടെയോ, ഭൂപടം അടിസ്‌ഥാനമാക്കിയോ ഇവയ്‌ക്കു പറക്കാം. വഴിയിൽ ഒരു മലയുണ്ടെങ്കിൽ അടുത്തെത്തുമ്പോൾ പെട്ടെന്ന് ഉയർന്ന് അതിന് മേലെ കൂടി പറന്ന് ലക്ഷ്യത്തിലെത്തും. ഈ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യയുടെ പക്കലുള്ള ബ്രഹ്‌മോസ് മിസൈൽ. ശബ്‌ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ക്രൂസ് മിസൈലാണിത്. എന്നാൽ ഇതിന്റെ ദൂരപരിധി പരിമിതമാണ് – കഷ്‌ടിച്ച് 300 കിലോമീറ്റർ. ദൂരപരിധി കുറവായതിനാൽ, അണ്വായുധം ഘടിപ്പിക്കാനാവില്ല. തൊട്ടടുത്തുള്ള ശത്രുവിന് നേർക്ക് അണ്വായുധം പ്രയോഗിച്ചാൽ അതിൽ നിന്നുള്ള റേഡിയേഷനും ആഘാതവും തിരിച്ചടിക്കുമല്ലോ. രണ്ടാമതായി, ഇതിൽ ആണവപോർമുന ഘടിപ്പിക്കാമെന്നു വച്ചാൽ തന്നെ ‘നിയമതടസ’മുണ്ട്. റഷ്യയുമായി സഹകരിച്ച് വികസിപ്പിച്ചതാണു ബ്രഹ്‌മോസ്. മിസൈൽ സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച ആഗോള നിയമങ്ങളനുസരിച്ച് സംയുക്‌തമായി വികസിപ്പിച്ച മിസൈലുകൾക്ക് 300 കിലോമീറ്ററിനപ്പുറം പറക്കൽ ശേഷി ഉണ്ടാവാൻ പാടില്ലെന്നും ആണവ പോർമുന ഘടിപ്പിക്കരുതെന്നും നിബന്ധനയുണ്ട്.

ഇവിടെയാണ് നിർഭയ് മിസൈലിന്റെ ആവശ്യം. നാം സ്വന്തമായി വികസിപ്പിച്ചതായതിനാൽ ദൂരപരിധി വർധിപ്പിക്കാനും ഏത് പോർമുന ഘടിപ്പിക്കാനുമുള്ള സ്വാതന്ത്യ്രം നമുക്കുണ്ട്. ഇപ്പോൾ ആയിരം കിലോമീറ്റർ വരെ ദൂരപരിധിയുള്ളതിനാൽ ഇതിൽ ആണവ പോർമുന ഘടിപ്പിക്കാനാവും. തൊടുത്തുവിട്ട ശേഷവും അതിന്റെ ഗതി നിയന്ത്രിക്കാനുമാവും.

നിർഭയ് മിസൈലിന്റെ പ്രത്യേകതകൾ ഇവയാണ്: റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്‌ചീനമായി പറക്കാൻ കഴിയും. താഴ്‌ന്നു പറക്കുന്നതിനാൽ റഡാറുകളുടെ കണ്ണുവെട്ടിക്കാം. ദൂരപരിധി: 700-1000 കി. മീറ്റർ. വികസിപ്പിച്ചത്: ഡിആർഡിഒ. ചെലവ്: ഏകദേശം 10 കോടി രൂപ.

 

 

 

 

Tags: MAINnirbhay
Share55TweetSendShare

Discussion about this post


Related Posts

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

Next Post

‘നിയമം കൈയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല‘; വിജയ് പി നായരെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

Latest News

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കോണ്‍ഗ്രസ്‌ നേതാവ്‌ അറസ്‌റ്റില്‍

‘ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തന്നെ, രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍’; സർവേഫലം പുറത്ത്

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍, 2001-ല്‍ തോല്‍പ്പിച്ചത് കാലുവാരികൾ’; പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

”ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും, മമത മുസ്ലിം തീവ്രവാദി’; ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല

മ​ദ്യ​വില വ​ര്‍​ധ​ന; നി​കു​തി​യി​ള​വ് പ​രി​ഗ​ണനയിലെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

‘ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി’; കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച്‌ ബ്രിട്ടന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News