ഡല്‍ഹി : 56 ഇഞ്ച് നെഞ്ച് കാണിച്ചതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ്. പാക്കിസ്ഥാനുമായി ഇന്ത്യ നടത്തുന്ന ചര്‍ച്ചകള്‍ നിഷ്ഫലമാണെന്നും രമ്യതയില്‍ പോകാന്‍ പാക്കിസ്ഥാന് താത്പര്യമില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പാക്കിസ്ഥാനോടുള്ള നയത്തില്‍ മോദി സര്‍ക്കാര്‍ സ്ഥിരമായി മാറ്റം വരുത്തകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നിരവധി ഇന്ത്യന്‍ സൈനികരും സാധാരണക്കാരും പാക്ക് ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ചര്‍ച്ചകള്‍ നിഷ്ഫലമാണെന്നാതാണ് ഇതു വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമാധാനത്തെ ദുര്‍ബലമായി കാണതെ ശക്തിയായി മാറ്റണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തിയില്‍ ആക്രമണം നടത്തുമ്പോള്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത് യുക്തിയല്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കാള്‍ തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ച റദ്ദാക്കിയിരുന്നു.
Discussion about this post