തിരുവനന്തപുരം: കേരളത്തില്‍ റോഡ് നവീകരണത്തിനായി 34000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. തിരുവനന്തപുരത്ത് കഴക്കൂട്ടം-മൂക്കോല റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദേശിയപാതയിലേക്കുള്ള റോഡ് വികസനത്തിനായി 800 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
കരമന കളിയിക്കാവിള റോഡിന് വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന നാലുവരിപാത ആയിരത്തി ഇരുന്നൂറുകോടി മുടക്കില്‍ നിര്‍മിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വല്ലാര്‍പാഠം കോഴിക്കോട് തീരദേശ ഹൈവേയ്ക്ക് 4550 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ പേര് ശിലാഫലകത്തില്‍ ഉള്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇടത്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ വേദിക്കു മുന്പില് പ്രതിഷേധിച്ചു.
മുരളീധരന്റെ പേര് ശിലാഫലകത്തില്‍ ഉള്‍പെടുത്തിയത് കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഇടത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നിയമസഭാസ്പീക്കര്‍ക്ക് പരാതി നല്‍കും.
Discussion about this post