വാഷിംഗ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഭാര്യ മെലാനിയ ട്രംപിനും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവർക്കും രോഗം സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. പ്രസിഡണ്ടിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇക്കാര്യം ബ്ലൂംബെർഗ് ന്യൂസാണ് ആദ്യം പുറത്തു വിട്ടത്.
എയർഫോഴ്സ് വണ്ണിലടക്കം പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്സ്. ചൊവ്വാഴ്ച, ക്ലീവ് ലാൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനും ഇവർ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. ഇതോടെ, ട്രംപും ഭാര്യയും നിരീക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. ഇരുവരും കോവിഡ് പരിശോധനാഫലം കാത്തിരിക്കുകയായിരുന്നു. ഇന്ത്യൻ സമയം രാവിലെ പത്തരയോടെയാണ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന പരിശോധനാ ഫലം പുറത്തു വന്നത്.
Discussion about this post