മഹീന്ദ്രയുടെ ജനപ്രിയ വാഹനം ഥാറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. അടിമുടി മാറ്റങ്ങളുമായി എത്തിയ പെട്രോൾ, ഡീസൽ എഞ്ചിനുകളിലായി പ്രവർത്തിക്കുന്ന ഥാറിന്റെ എക്സ്ഷോറൂം വില 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ്. ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്തിയിട്ടില്ലെങ്കിലും സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറിലുണ്ട്.
മാനുവൽ ഓട്ടോമാറ്റിക് 4 വീൽ ഡ്രൈവ് മോഡലുകളിലും പഴയകാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയിലുമാണ് പുത്തൻ ഥാർ എത്തിയിട്ടുള്ളത്. ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലൊ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപ്പനയിലൊ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല, സാങ്കേതികവിദ്യയിലും യാത്രാ സുഖത്തിലും സുരക്ഷാ നിലവാരത്തിലും വൻ കുതിച്ചുചാട്ടമാണ് പുത്തൻ ഥാർ. യഥാർത്ഥ ഥാറിലുള്ളതിനേക്കാൾ സുഖസൗകര്യങ്ങൾ പുതിയ ഥാറിലുണ്ട്.
മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, എബിഎസ്, പിന്നിൽ പാർക്കിംഗ് സെൻസർ എന്നിവയെല്ലാം ഥാറിൽ ഘടിപ്പിച്ചിട്ടുണ്ട്. സമകാലിക എസ്.യു.വിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവരെ കൂടി ആകർഷിക്കാൻ പോന്നതാണ് പുതിയ ഥാറിന്റെ മോഡൽ.
Discussion about this post