ഡൽഹി: ഹത്രാസ് സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള കോൺഗ്രസ്സ് നീക്കത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹാത്രാസിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയത്തിനാണെന്നും നീതിക്കല്ലെന്നും പൊതുജനങ്ങൾക്ക് മനസ്സിലാകുമെന്ന് സ്മൃതി ഇറാനി ആഞ്ഞടിച്ചു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് ഹത്രാസ് സന്ദർശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കാൻ യോഗി സർക്കാരിന് ഇച്ഛാശക്തിയുണ്ടെന്നും എന്നാൽ അന്വേഷണം നടക്കുന്നതിന് മുൻപ് ഇരയ്ക്ക് നീതി ലഭിച്ചില്ലെന്ന് പ്രചാരണം നടത്തുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
റിപ്പോർട്ട് വന്നതിനുശേഷം, യോഗി ജി ഇടപെട്ട് എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.







