കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 41 പേര് അറസ്റ്റില്‍. ഓപറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി 326 സ്ഥലങ്ങളിലാണ് ഇന്നലെ പോലീസ് റെയ്ഡ് നടത്തിയത്.
പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ദ്ധരാണെന്നാണ് സൈബര്‍ ഡോം വ്യക്തമാക്കുന്നത്. പാലക്കാടും എറണാകുളം റൂറലിലുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് 9 പേരും എറണാകുളം ആറ് പേരും പിടിയിലായി. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കും.
Discussion about this post