ഹത്രാസിൽ കൊല്ലപ്പെട്ട 19 വയസ്സുള്ള ദളിത് പെൺകുട്ടിയുടെ സഹോദരന് കേസിലെ മുഖ്യപ്രതിയായ സന്ദീപുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് വ്യക്തമാക്കുന്ന കോൾ ഡാറ്റാ റെക്കോർഡുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു കൊണ്ടു വന്നത് ദേശീയ മാധ്യമമായ സീ ന്യൂസാണ്. ഒക്ടോബർ 2019 മുതൽ മാർച്ച് 2020 വരെയുള്ള കാലയളവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള നമ്പറിൽ നിന്നും സന്ദീപിന്റെ നമ്പറിലേക്ക് ഫോൺ കോളുകൾ പോയിട്ടുണ്ടെന്നും അഞ്ചു മണിക്കൂറോളം ഇരുവരും സംസാരിച്ചിട്ടുണ്ടെന്നും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യം പെൺകുട്ടിയുടെ സഹോദരൻ നിരസിച്ചിട്ടുണ്ട്.
ഹത്രാസ് പെൺകുട്ടിയുടെ സഹോദരന് സന്ദീപുമായി ബന്ധമില്ലെങ്കിൽ, ഫോണിൽ സംസാരിച്ചത് കൊല്ലപ്പെട്ട പെൺകുട്ടിയാവാമെന്നും സന്ദീപുമായി പെൺകുട്ടി പ്രണയത്തിലായിരുന്നിരിക്കാം എന്നുമുള്ള സംശയങ്ങളിലേക്കാണ് ഇവയെല്ലാം വിരൽചൂണ്ടുന്നത്. ബൂൽഗാർഹി ഗ്രാമവാസികളിൽ ചിലർ സന്ദീപുമായി പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നുവെന്നതിന്റെ സൂചനകൾ സീ ന്യൂസിന് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post