കുവൈറ്റ് : ഷെയ്ഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് കുവൈറ്റിന്റെ പുതിയ കിരീടാവകാശിയാകും. അമീർ ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അസ്സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് പാർലമെന്റിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ മാസം 29-ന് അന്തരിച്ച മുൻ അമീർ ഷൈഖ് സബാ അൽ അഹമ്മദ് അൽ ജാബൈർ അൽ സബായുടെ സഹോദരനാണ് ഷൈഖ് മിശ്അൽ. നാഷണൽ ഗാർഡിന്റെ ഉപമേധാവിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഷെയ്ഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനായി 1940 നാണ് ഷൈഖ് മിശ്അൽ ജനിച്ചത്. യുകെയിലെ ഹെൻഡൺ പോലീസ് കോളേജായ മുബാറകിയ സ്കൂളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 2004 ഏപ്രിൽ 13നാണ് ക്യാബിനറ്റ് പദവിയോടെ നാഷണൽ ഗാർഡ്സിന്റെ ഉപമേധാവിയാകുന്നത്.
ഷെയ്ഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് കിരീടാവകാശിയായി കുവൈറ്റിന്റെ സേവനത്തിൽ തുടരാൻ അമീർ ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അസ്സബാഹ് ആശംസകൾ നേർന്നു.
Discussion about this post