മുംബൈ : റിസര്‍വ് ബാങ്കില്‍ പുതിയ ഡെപ്യൂട്ടി ഗവര്‍ണറെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. എം രാജേശ്വര റാവുവിനെയാണ് നിയമിച്ചത്. ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ് വിശ്വനാഥന് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം.
നിലവില്‍ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് രാജേശ്വര റാവു. 1977 -80 കാലയളവില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിരുന്നു.
Discussion about this post