കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർണൻ ഫിലാണ്ടറുടെ സഹോദരൻ വെടിയേറ്റു മരിച്ചു. ഫിലാണ്ടറുടെ ഇളയ സഹോദരൻ ടൈറൻ ഫിലാണ്ടറാണ് കൊല്ലപ്പെട്ടത്. കേപ് ടൗണിലെ റേവൻസ്മീഡിൽ വെച്ചായിരുന്നു സംഭവം.
അയൽവീട്ടിലേക്ക് പോകാൻ ഇറങ്ങിയ ടൈറൻ ഫിലാണ്ടറുടെ നേർക്ക് അക്രമി നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സഹോദരന്റെ കൊലപാതകം കുടുംബത്തെ ആകെ വിഷമത്തിലാക്കിയിരിക്കുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത, ഈ ദുരിത സാഹചര്യത്തിൽ സംരക്ഷിക്കപ്പെടണമെന്നും വെർണൻ ഫിലാണ്ടർ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
Discussion about this post