ഡൽഹി: വ്യാജവാർത്ത നൽകിയതിന് ഹിന്ദി വാർത്താ ചാനൽ ആജ് തക്കിനെതിരെ നടപടി. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയതിനാണ് എൻ ബി എസ് എ നടപടി സ്വീകരിച്ചത്. വ്യാജവാർത്തയുമായി ബന്ധപ്പെട്ട് പരസ്യമായ ക്ഷമാപണം ദേശീയ മാധ്യമങ്ങൾ വഴി നടത്താനും എൻ ബി എസ് എ ആവശ്യപ്പെട്ടു.
സുശാന്തിന്റെ അവസാന ട്വീറ്റുകൾ എന്ന പേരിൽ ജൂൺ 16ന് അജ് തക് ചില ട്വീറ്റുകൾ നൽകിയിരുന്നു. ഇവയെ ആസ്പദമാക്കി ചാനലിൽ വാർത്തയും നൽകിയിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ലേഖനം ചാനൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പ്രചരിപിച്ചിരുന്നു. സംഭവം വിവാദമായതോടെ ചാനൽ റിപ്പോർട്ടുകൾ മുക്കിയിരുന്നു. എന്നാൽ ക്ഷമാപണം നടത്തുകയോ വിശദീകരണം നൽകുകയോ ചെയ്തിരുന്നില്ല.
സുശാന്തി സിംഗ് രാജ്പുതിനെ മാനസിക രോഗിയാക്കി ചിത്രീകരിക്കുന്ന തരത്തിലുള്ള ചർച്ചകൾക്ക് ചാനൽ പ്രാധാന്യം നൽകിയിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന നടി റിയ ചകർവർത്തിയുമായുള്ള അഭിമുഖം ഇന്ത്യാ ടുഡേ വാർത്താ അവതാരകൻ രാജ്ദീപ് സർദേശായി സംപ്രേക്ഷണം ചെയ്തതും വിവാദമായിരുന്നു.
ഉത്തരവ് കൈപ്പറ്റി ഏഴ് ദിവസത്തിനകം പിഴയടച്ച് ചാനൽ ക്ഷമാപണം നടത്തണമെന്നും എൻ ബി എസ് എ ആവശ്യപ്പെടുന്നു.
Discussion about this post