കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം ചോദ്യംചെയ്തുതുടങ്ങി. പ്രിവിന്റീവ് കമ്മിഷണറുടെ ഓഫീസില്‍ കമ്മിഷണര്‍ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്.
നേരത്തെ രണ്ടുതവണയായി 17 മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു. നയതന്ത്രചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്പെഷ്യല്‍ സ്കൂളുകളിലും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്ന് സാമൂഹിക നീതിവകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും വിളിച്ചുവരുത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഈന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല.
Discussion about this post