രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പൂജാരിയെ ഒരു സംഘം ജീവനോടെ തീക്കൊളുത്തി കൊന്നു. ക്ഷേത്ര ഭൂമി കയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട് . രാജസ്ഥാനിലെ കരോളി ജില്ലയിലാണ് സംഭവം.
ആറംഗ സംഘമാണ് അന്‍പതുകാരനായ പൂജാരിയെ തീവെച്ച് കൊലപ്പെടുത്തിയത്. ബുക്‌നാ ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ബാബുലാല്‍ വൈഷ്ണവ്.
ഗ്രാമവാസിയായ മുഖ്യപ്രതി കൈലാഷ് മീണ എന്നയാളും സംഘവും എത്തി ക്ഷേത്രഭൂമി കയ്യേറുന്നതിനായി ഒരു ഷെഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ എത്തിയ പൂജാരിയെ തീവെച്ച് കൊല്ലുകയായിരുന്നു. മുഖ്യപ്രതി പോലിസ് പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുഖ്യപ്രതിയുടെ വിട്ടുകാരില്‍ ചിലരും സംഘത്തിലുണ്ടായിരുന്നെന്ന് പോലിസ് പറഞ്ഞു. സമൂഹത്തില്‍ ശക്തമായ സ്വാധീനം ഉള്ളവരാണ് പ്രതികള്‍.
പൂജാരിയെ തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയും, ഹിന്ദു സംഘടനകളും രംഗത്തെത്തി. രാജസ്ഥാന്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ ഉയരുന്നത്. സംസ്ഥാനത്ത് ആരും സുരക്ഷിതരല്ല എന്ന അവസ്ഥയാണെന്ന് ബിജെപി നേതാവ് വസുദ്ധരെ രാജെ സിന്ധ്യ പറഞ്ഞു. രാജസ്ഥാനിലെ ക്രമസമാധാന നില പാടെ തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സതീഷ് പുനിയ ആരോപിച്ചു.
Discussion about this post