ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് അവകാശപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. 4600 ആളുകൾ സംഗമത്തിൽ പങ്കെടുത്തു. 3,000 ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജപ്രചാരണമാണെന്നും സംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.സംഗമം നടന്ന സദസിലെതായി പുറത്തുവന്ന കാലിക്കസേരകളുടെ ചിത്രങ്ങൾ വേണമെങ്കിൽ എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതായിക്കൂടേ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.
ചില മാദ്ധ്യമങ്ങളുടെ നേതൃത്വത്തിൽ വ്യാജപ്രചാരണം നടത്തുന്നു. ശുദ്ധ അസംബന്ധവും കളവും നാണവും മാനവുമില്ലാതെ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Discussion about this post