ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ കൊലപാതകക്കേസിൽ തീവ്ര ഇടതുപക്ഷ സംഘടനകൾ ഇടപെട്ടെന്ന് യു.പി പോലീസ്. പെൺകുട്ടിയുടെ കൊലപാതകത്തെ തുടർന്ന് സംഘർഷം സൃഷ്ടിക്കാനും പ്രശ്നം രൂക്ഷമാക്കാനും ഇടതുപക്ഷ സംഘടനകൾ ശ്രമിച്ചുവെന്ന് യു.പിയിലെ ഉന്നത പോലീസ് അധികാരികൾ വെളിപ്പെടുത്തി.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തെ തുടർന്ന് വിട്ടു നൽകിയപ്പോൾ, മൃതദേഹം ഏറ്റുവാങ്ങരുതെന്ന് സംഘടനകൾ കുടുംബാംഗങ്ങളെ നിർബന്ധിച്ചു. മൃതദേഹം വെച്ചുള്ള പ്രകടനം നടത്തി സംഘർഷമുണ്ടാക്കാനായിരുന്നു സംഘടനകളുടെ പദ്ധതിയെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പെൺകുട്ടിയുടെ മൃതദേഹം അന്നു തന്നെ സംസ്കരിച്ചതിനെതിരെ രൂക്ഷ പ്രതിഷേധവുമായി ഇടതുപക്ഷ സംഘടനകൾ രംഗത്തു വന്നിരുന്നുവെന്നതും ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്. പ്രശ്നം രൂക്ഷമാക്കി കലാപം സൃഷ്ടിക്കാൻ പല തീവ്രവാദ സംഘടനകളും ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
ഹത്രാസ് കൊലപാതകത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ മൗറീഷ്യസിൽ നിന്ന് തീവ്രവാദസംഘടനകൾ 50 കോടി രൂപ ഇന്ത്യയിലെത്തിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Discussion about this post