തൃശൂര്‍: തൃശൂര്‍ അന്തിക്കാടെ ബിജെപി പ്രവര്ത്തകൻ നിധിലിന്റെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. മുറ്റിച്ചൂര്‍ സ്വദേശി സനലിനെ ആണ് പൊലീസ് പിടികൂടിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ആണ്.
സംഘത്തിലെ മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊലയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനുള്ള ശ്രമവും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തൃശ്ശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ (28) ഇന്ന് രാവിലെ കാറില്‍ യാത്ര ചെയ്യുന്നതിനിടെ മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വണ്ടിയിലിടിച്ച് നിര്‍ത്തിച്ച് നിധിലിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post