ഡൽഹി: മുത്തലാക്കിനെതിരെ നിയമ പോരാട്ടം നയിച്ച സൈറ ബാനു ബിജെപിയിൽ ചേർന്നു. ശനിയാഴ്ചയാണ് സൈറ ബാനു ബിജെപി അംഗത്വം സ്വീകരിച്ചത്. ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബന്‍സി ധര്‍ ഭഗതിന്റെ സാന്നിദ്ധ്യത്തിലാണ് സൈറ ബാനു ബിജെപിയിൽ ചേർന്നത്.
മുത്തലാക്കിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിച്ച വ്യക്തിയാണ് സൈറ ബാനു. മുസ്ലീം സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടിയുള്ള ബിജെപി സർക്കാരിന്റെ കലർപ്പില്ലാത്ത പദ്ധതികളാണ് തന്നെ പാർട്ടിയിലേക്ക് ആകർഷിച്ചതെന്ന് അവർ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ച ബിജെപിയുടെ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് ജനങ്ങളോട് പറയുമെന്നും സൈറ ബാനു പറഞ്ഞു.
പാർട്ടി ഏൽപ്പിക്കുന്ന ഏത് രാഷ്ട്രീയ ദൗത്യവും ഏറ്റെടുക്കും. നിയമസഭാ തിരഞ്ഞെപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൈറ ബാനു വ്യക്തമാക്കി.
Discussion about this post