തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിക്കു മുമ്പ് 2018 ലെ പ്രളയ സമയത്തും താൻ കമ്മീഷൻ വാങ്ങിയിരുന്നതായി സ്വപ്നയുടെ മൊഴി. 2018 -ലെ പ്രളയത്തിൽ തകർന്ന 150 വീടുകളുടെ അറ്റകുറ്റപണിക്കാണ് സ്വപ്നയ്ക്ക് കമ്മീഷൻ ലഭിച്ചത്. യു.എ.ഇ കോൺസുലേറ്റാണ് അറ്റകുറ്റപണിക്കുള്ള സഹായമെത്തിച്ചതെന്നും സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലാണെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാരും കോൺസുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണെന്ന് സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി.
Discussion about this post