ചെന്നൈ∙ നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബിജെപിയിൽ ചേർന്നു.ബിജെപി ദേശീയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖുഷ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയിലെത്തിയാണ് ഖുഷ്ബു പാർട്ടി അംഗത്വമെടുത്തത്.
അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുഷ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. പിന്നീട് ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ഖുശ്ബു ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ കോൺഗ്രസുമായി വിയോജിക്കുകയാണെന്നും ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു ഖുഷ്ബുവിന്റെ ട്വീറ്റ്. നേതൃത്വത്തിന്റെ കളിപ്പാവയാകുന്നതിനെക്കാൾ വസ്തുതകൾ തുറന്നു പറയാനാണു തനിക്ക് ഇഷ്ടമെന്നും ഖുഷ്ബു വ്യക്തമാക്കിയിരുന്നു.
Discussion about this post