മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാല. 2016ലെ പോസ്റ്റ് കുത്തിപൊക്കിയാണ് പരിഹാസവും കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്.
2006ല്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ളതാണ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അമ്മായി അപ്പനോട് രാജിവെക്കാന്‍ നേരിട്ട് പറഞ്ഞാല്‍ പോരെ തുടങ്ങി നിരവധി കമന്റുകളാണ് പഴയ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ പയ പോസ്റ്റ് പ്രസക്തമാകുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.


ബിജെപിയില്‍ ചേര്‍ന്ന നടി ഖുശ്ബുവിന്റെ മോദി സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റുകള്‍ ബിജെപി വിമര്‍ശകരും കുത്തി പൊന്തിച്ചിരുന്നു.












