ഖുറാൻ ദൈവദത്തമാണെന്നും ഇസ്ലാം ശാസ്ത്രീയമാണെന്നും തെളിയിച്ചാൽ താൻ വിശ്വാസവഴിയിലേക്ക് തിരിച്ചു വരുമെന്ന് യുക്തിവാദ ചിന്തകൻ ഇ എ ജബ്ബാർ. ഈ വിഷയത്തിൽ എം എം അക്ബറുടെയും മുജാഹിദ് ബാലുശ്ശേരിയുടെയും വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഖുറാൻ മനുഷ്യൻ എഴുതി വെച്ച പുസ്തകം ആണെന്നും തനിക്ക് അത് ശാസ്ത്രീയമല്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഈ വിഷയത്തിൽ നിച് ഒഫ് ട്രൂത് പ്രതിനിധി എം എം അക്ബർ സംവാദത്തിനു സന്നദ്ധത അറിയിച്ചതായി മനസ്സിലാക്കുന്നുവെന്നും വളരെ സന്തോഷത്തോടെ ഈ ക്ഷണം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷമായ വേദിയിൽ സംവാദത്തിന് സന്നദ്ധനാണെന്നും ജനാധിപത്യപരമായ സംവാദമാണ് പ്രതീക്ഷിക്കുന്നതെന്നും ഇ എ ജബ്ബാർ വ്യക്തമാക്കി.
Discussion about this post