കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സ്വന്തം ചിലവിൽ ഓക്സിജൻ ലഭ്യമാക്കി നടനും ബിജെപി എം പിയുമായ സുരേഷ് ഗോപി. കൊവിഡ് ബാധിച്ചവർക്ക് ഓക്സിജൻ ലഭ്യമാക്കുന്ന ‘പ്രാണ‘ പദ്ധതിയുടെ ഭാഗമായി പതിനൊന്നാം വാർഡിലെ രോഗികൾക്ക് എല്ലാ സംവിധാനവും ഒരുക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. അകാലത്തിൽ വിട പറഞ്ഞ മകൾ ലക്ഷ്മിയുടെ സ്മരണയ്ക്കായാണ് സുരേഷ് ഗോപി ഈ പുണ്യപ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
64 കിടക്കകളുള്ള കൊവിഡ് വാർഡിൽ എല്ലാവർക്കും ഓക്സിജൻ ലഭ്യമാക്കാൻ ഏകദേശം 7.6 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എം പി ഫണ്ടിൽ നിന്നും ഒരു രൂപ പോലും എടുക്കാതെ സ്വന്തം ചെലവിലാണ് അദ്ദേഹം ഇത് നിർവ്വഹിക്കുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടിയും മറ്റ് നിരാലംബർക്ക് വേണ്ടിയുമാണ് സത്യപ്രതിജ്ഞ ചെയ്ത നാൾ മുതൽ അദ്ദേഹം തന്റെ ശമ്പളം പൂർണ്ണമായി നീക്കി വെച്ചിരിക്കുന്നത്.
രാഷ്ട്രീയവും താരപരിവേഷവും ആഘോഷമാകുന്ന ഈ കാലഘട്ടത്തിൽ ജീവകാരുണ്യവും നന്മയുമാകണം രാഷ്ട്രസേവനത്തിനുള്ള യോഗ്യത എന്ന് തെളിയിയിച്ച് നിശബ്ദമായി സേവനം തുടരുകയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ.












