വാഷിംഗ്ടൺ : തന്റെ പിതാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൻ ട്രംപ്. അമേരിക്കയിൽ നടന്ന ഒരു പരിപാടിയിലേക്ക് തന്റെ പിതാവ് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് കണ്ടപ്പോഴാണ് അവരുടെ ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള മഹനീയവും ശക്തവുമായ ബന്ധത്തെ താൻ ഇഷ്ടപ്പെടുന്നുവെന്നും, ഈ ബന്ധം ഇരുരാജ്യങ്ങളുടെയും ഭാവിയിലേക്ക് ഗുണം ചെയ്യുമെന്നും ബാരൻ ട്രംപ് പറഞ്ഞു. 74-കാരനായ ഡൊണാൾഡ് ട്രംപിനു വേണ്ടി ഇലക്ഷൻ പ്രചരണം നടത്തുകയാണ് ബാരൻ ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ചൈനയോട് മൃദു സമീപനം കൈക്കൊള്ളുന്നയാൾ ആയിരിക്കുമെന്നും, അതു കൊണ്ടു തന്നെ, ബൈഡൻ തെരഞ്ഞെടുക്കപ്പെടുന്നത് ഭാരതത്തിന് നല്ലതായിരിക്കില്ലെന്നും ബാരൻ ട്രംപ് ചൂണ്ടിക്കാട്ടി
Discussion about this post