ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. വൈകിട്ട് ആറുമണിക്കായിരിക്കും നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ട്വിറ്റർ, ഫേസ്ബുക്ക് മുതലായ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തു വിട്ടത്.
എന്നാൽ, എന്തിനെക്കുറിച്ചായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം എന്ന വിവരം ഇതുവരെ അറിയിച്ചിട്ടില്ല. രാജ്യം കോവിൽ പോരാട്ടത്തിന്റെ നിർണായക ഘട്ടങ്ങൾ പിന്നിടുന്ന സമയമായതിനാൽ, തുടർ നടപടികളെക്കുറിച്ചായിരിക്കണം പ്രധാനമന്ത്രി ചർച്ച ചെയ്യുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.











