കൊച്ചി : പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ രണ്ടാഴ്ച്ചയ്ക്കകം രൂപീകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്താനാണ് കോടതി ഉത്തരവ്.
കേസിൽ പ്രതിക്ക് അനുകൂലമായ രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്ന് പെൺകുട്ടിയുടെ അമ്മ ഹർജി നൽകിയിരുന്നു. ഇതേ തുടർന്നാണ് രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ സംഘത്തിലുണ്ടാവരുതെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.ജി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പെൺകുട്ടിയുടെ അമ്മ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഐ.ജി ശ്രീജിത്തിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് പ്രതിയായ പത്മരാജന് അറസ്റ്റ് ചെയ്യുന്നത്. ശേഷം, പത്മരാജന് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു










