ഒഡീഷയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച 7 ഐഇഡികൾ നിർവീര്യമാക്കി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്). ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിക്കു സമീപത്തെ മാൽകൻഗിരി ജില്ലയിലുള്ള സ്വഭിമാൻ അഞ്ചലിലെ റോഡുകളിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡികളാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇന്നലെ നിർവീര്യമാക്കിയത്.
ഇമ്പ്രോവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് കണ്ടെത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉടനെ ബോംബ് സ്‌ക്വാഡിനെ വിളിക്കുകയും ഐഇഡികൾ നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
പ്രദേശത്ത് അതിവേഗം വികസന പദ്ധതികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇവിടെയുള്ള മാവോയിസ്റ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അക്രമം അഴിച്ചുവിടുന്നതും സർക്കാർ പ്രൊജക്റ്റുകളിൽ തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്. വർഷങ്ങളായി ഗതാഗതം വിച്‌ഛേദിക്കപ്പെട്ട മാൽകൻഗിരി ഒഡീഷയുമായി ബന്ധിപ്പിക്കപ്പെട്ടത്, 2018 -ൽ ഗുരുപ്രിയ പാലം ഉദ്ഘാടനം ചെയ്തതോടെയാണ്.








