കൊവിഡ് വാക്‌സിന്‍ തമിഴ്നാട്ടിലെ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. വാക്‌സിന്‍ വിതരണത്തിനെത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
അതേസമയം തമിഴ്‌നാട്ടില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് വ്യാപനത്തില്‍ കുറവുണ്ട്. ബുധനാഴ്ച 3086 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇതില്‍ ആറരലക്ഷം രോഗികള്‍ മുക്തരായതായാണ് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 35,480 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 10,780 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
Discussion about this post